ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം–ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ കളമൊരുങ്ങിയത്. അധ്യക്ഷനായി തുടരാൻ ഇവരുടെ നിലപാട് നിർണായകമാണ്.

ഇന്നലെ രാത്രി നടന്ന ഓൺലൈൻ യോഗത്തിലായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസൻ അറിയിച്ചത്. ഇതോടെ എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓൺലൈൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.കെ.സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാർട്ടിക്കകത്ത് ചർച്ചകൾ നടന്നതാണ്.

മൂന്നു വര്‍ഷത്തെ ഒന്നാം ടേമിനുശേഷം, രണ്ടു വര്‍ഷം കൂടി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിയമിച്ചിരുന്നു. എന്നാൽ ഇതു രണ്ടാം ടേം ആയി കണക്കാക്കാൻ ആകില്ലെന്നാണ് ഓൺലൈൻ യോഗത്തിൽ കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയത്. പുതിയ നീക്കത്തിനെതിരെ പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും കൃഷ്ണദാസ് പക്ഷമാണ് ഓൺലൈൻ യോഗത്തിൽ എതിര്‍പ്പ് ഉന്നയിച്ചത്.

English Summary:

K. Surendran: K. Surendran's likely continuation as BJP Kerala state president is confirmed after a central observer's clarification on term limits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com