പാലക്കാട്∙ നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർ‌ക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ  ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്. 

പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാനുള്ള കാരണം. ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ ആയുധമാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. സാമൂഹ്യവിരുദ്ധരാകാം ഇതു ചെയ്തതെന്നാണു നിഗമനം. നല്ലേപ്പിള്ളി സ്കൂളിലെ അതിക്രമവും, തത്തമംഗലം സ്കൂളിലെ പുല്‍ക്കൂട് നശിപ്പിച്ചതും ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

English Summary:

Police Probe Finds No VHP Conspiracy in Palakkad Christmas crib attack Incidents: Anti-social elements are suspected to be responsible for the threats and destruction of the nativity scene at two schools in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com