ADVERTISEMENT

മലപ്പുറം ∙ ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. റോഡില്‍ സ്റ്റേജ് കെട്ടി വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന്‍റെ  ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ ന്യായീകരിച്ചാണ് വീണ്ടും വിജയരാഘവൻ രംഗത്തെത്തിയിരിക്കുന്നത്. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം. മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാർ പാർലമെന്‍റ്  കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി. റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നത്’’ – വിജയരാഘവൻ പറഞ്ഞു. 

പത്താം ക്ലാസ് റിസൾറ്റ് പ്രസിദ്ധീകരിച്ചാൽ ഉടൻ മലപ്പുറത്ത് സീറ്റില്ല എന്ന് വാർത്ത വരും. ആഗ്രഹിച്ച സ്കൂളിൽ പിണറായി പഠിക്കാൻ സമ്മതിക്കില്ല എന്ന് പറയും. റോഡ് മുഴുവൻ കുണ്ടും കുഴിയുമാണെന്നു വാർത്ത നൽകും. കണ്ണില്ലാത്ത ക്യാമറകൾ ആണ് മാധ്യമപ്രവർത്തകർക്ക് ഉള്ളതെന്നും വിജയരാഘവൻ വിമർശിച്ചു.

English Summary:

Road Protests: CPM Politburo member A. Vijayaraghavan criticizes those opposing road protests in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com