ADVERTISEMENT

വാഷിങ്ടൻ∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർ-എ-ലാഗോയിൽ പുതുവത്സര പാർട്ടി നടത്തുന്നു. കനത്ത സുരക്ഷയെത്തുടർന്ന് പാർട്ടിയിൽ പങ്കെടുക്കുന്ന മുന്നൂറോളം പേരെ പ്രത്യേക ബസുകളിലാണ് ഇവിടേക്ക് എത്തിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷം കൂടിയാകും ട്രംപിന്റെ പാർട്ടിയെന്നാണു കരുതുന്നത്.

ഇലോൺ മസ്‌ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് എന്നിവർ പാർട്ടിക്കെത്തും. ട്രംപ് ജൂനിയറുമായി ഡേറ്റിങ്ങിലുള്ള ബെറ്റിന ആൻഡേഴ്സന്റെ വരവാണ് പുതുവത്സര ആഘോഷത്തിലെ പ്രധാന ആകർഷണം. ആഘോഷത്തിനു മാറ്റുകൂട്ടാൻ‌ റോക്ക് ബാൻഡുമുണ്ടാകും. എന്നാൽ ഏത് റോക്ക് ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത് എന്ന സൂചന ലഭിച്ചിട്ടില്ല. ജനുവരി 20നാണ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റെടുക്കുന്നത്.

English Summary:

Donald Trump Hosts Private New Year's Eve Event: Donald Trump's Mar-a-Lago New Year's Eve party features an impressive guest list, including tech giants and celebrities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com