വിവാദ നൃത്തപരിപാടി; ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ.നിതയ്ക്ക് സസ്പെൻഷൻ

Mail This Article
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ.നിതയ്ക്ക് സസ്പെൻഷൻ. കൊച്ചി മേയറുടെതാണ് നടപടി. കോർപറേഷൻ ചട്ട പ്രകാരം ടിക്കറ്റ് വച്ചു നടത്തുന്ന പരിപാടികൾക്ക് കോർപറേഷന്റെ പിപിആർ ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഇതിന് കോർപറേഷന്റെ റവന്യൂ, ഹെൽത്ത്, എൻജിനിയറിങ് വിഭാഗങ്ങളാണ് അനുമതി നൽകേണ്ടത്. ഇതിന് ഹെൽത്ത് ഇൻസ്പെക്ടർ പരിശോധന നടത്തണം.
കലൂരിൽ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ അധികൃതർ പരിപാടിയുടെ തലേദിവസമാണ് ലൈസൻസിനായി അപേക്ഷിച്ചത്. എന്നാൽ നൃത്തപരിപാടി പണം വാങ്ങി നടത്തുന്നതല്ലെന്ന് സംഘാടകർ പറഞ്ഞതിനെ തുടർന്ന് ലൈസൻസിന്റെ ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിലപാടെടുക്കുകയായിരുന്നു. എന്നാൽ അപേക്ഷ ലഭിച്ചതും നിരസിച്ചതും കോർപറേഷന്‍ മേയറെയോ സെക്രട്ടറിയെയോ റവന്യൂ വിഭാഗത്തെയോ അറിയിച്ചില്ലെന്ന് കാട്ടിയാണ് നിതയെ സസ്പെൻഡ് ചെയ്തത്.