കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

Mail This Article
×
മംഗളൂരു∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളിമുറിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഡോക്‌ടർ എത്തി പരിശോധിച്ച് മരണം സ്‌ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു.
നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നരസിംഹ അഡിഗ സവിത അഡിഗ ദമ്പതികളുടെ മകനാണ്. മംഗളഗൗരിയാണ് ഭാര്യ. മകൾ: ദാക്ഷായണി. മരുമക്കൾ: കെ.എസ്.രക്ഷിത, പ്രജ്‌ഞാന. സഹോദരരങ്ങൾ: പരേതനായ അരുണ അഡിഗ, ഗൗരി, പത്മാവതി. സംസ്‌കാരം രാത്രിയോടെ സൗപർണിക നദീതീരത്തെ ശ്മശാനത്തിൽ നടന്നു.
English Summary:
Kollu Mukambika Temple Former Tantri Manjunath Adiga Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.