ADVERTISEMENT

ലക്നൗ∙ പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തിൽ ആഗ്ര സ്വദേശി അർഷാദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലക്നൗ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രവീണ ത്യാഗി പറഞ്ഞു.

കൊലപാതകത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും  ഫൊറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും ഡിസിപി ത്യാഗി പറഞ്ഞു. അർഷാദിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Lucknow hotel murder: A 24-year-old man from Agra murdered his mother and four sisters at a hotel in Lucknow on New Year's Day. Police have arrested the suspect, and a forensic team is investigating the scene.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com