ADVERTISEMENT

ന്യൂ ഓർലിയൻസ്∙ യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി 10 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പിക്കപ്പ് ട്രക്കാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. വെടിവയ്പ്പിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഓർലിയൻസ് നഗരത്തിലെ കനാൽ–ബോർബോൺ തെരുവിലെ ഇന്റർസെക്‌ഷനിലാണ് സംഭവം. ഭീകരാക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  (എഫ്ബിഐ) അന്വേഷണമാരംഭിച്ചു.

English Summary:

New Orleans: A deadly vehicle attack in New Orleans on New Year's Eve resulted in 10 dead and 35 injured. The FBI is currently investigating the incident

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com