കെ.എം.അഹ്‌മദ് അവാര്‍ഡ് ജിതിന്‍ ജോയല്‍ ഹാരിമിന്

Mail This Article
×
കാസര്‍കോട്∙ പ്രസ് ക്ലബിന്റെ കെ.എം.അഹ്‌മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ഫൊട്ടോഗ്രാഫറായ ജിതിന്‍ ജോയല്‍ ഹാരിമിന്. ഇത്തവണ മികച്ച വാര്‍ത്താ ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കുട്ടിയെ സൈന്യം മറുകരയിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന ചിത്രത്തിനാണ് അവാർഡ്. ഫോട്ടോ എഡിറ്റര്‍മാരായ മധുരാജ്, ആര്‍.എസ്.ഗോപന്‍, ജി.പ്രമോദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

English Summary:
Photography Award for Jithin Joel Harim
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.