ADVERTISEMENT

തൃശൂർ∙ പാലയൂർ പള്ളിയിൽ കാരൾ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുെട പരാതിയിലാണ് നടപടി. ജനുവരി 15നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.
ഡിസംബർ 23നാണ് ചാവക്കാട് പാലയൂർ സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ കാരൾ ഗാനാലാപനം പൊലീസ് തടഞ്ഞത്.

ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ചാവക്കാട് എസ്ഐ വിജിത്ത് ഗാനാലാപനം തടയുകയായിരുന്നു. ക്രിസ്മസ് അലങ്കാരങ്ങൾ തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു. കമ്മിറ്റിക്കാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായം അഭ്യർഥിച്ചെങ്കിലും എസ്ഐ അദ്ദേഹത്തോട് സംസാരിക്കാൻ തയ്യാറായില്ല.

തുടർന്ന് സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പൊലീസ് കാരൾ ഗാനാലാപനത്തിന് അനുമതി കൊടുത്തില്ല. പള്ളി ചരിത്രത്തിൽ ആദ്യമായാണ് കാരൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. അതിനിടെ, ആരോപണവിധേയനായ എസ്ഐ വിജിത്തിനെ പേരാമംഗലം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.
 

English Summary:

Thrissur police banned carol incident: Central Minority Commission seeks explanation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com