ADVERTISEMENT

കൊച്ചി∙ സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘‘ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ അഭിനേത്രി കൂടിയായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.’’– വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി. 

അതോടൊപ്പം തന്നെ ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുകയും ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ ഒരുക്കമാണെന്നും അമ്മ അഡ്‌ഹോക്ക് കമ്മിറ്റി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും സ്ത്രീകളെ കുറിച്ച് അസഭ്യവും അശ്ലീലവും പറയുന്ന സമൂഹമാധ്യമങ്ങളിലെ ‘അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാർക്കു’മെതിരെ താൻ ‘യുദ്ധം പ്രഖ്യാപിക്കുന്നു’ എന്നും ഹണി റോസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അശ്ലീല പരാമർശവും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചതിന് ഹണി നൽകിയ പരാതിയിൽ പൊലീസ് 27 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English Summary:

Honey Rose Fights Back: AMMA Supports Actress Against Online Harassment

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com