ADVERTISEMENT

തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം. വെടിക്കെട്ട് നടത്തിപ്പില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊലീസ്, റവന്യൂ, എക്‌സ്‌പ്ലോസീവ്, ഫോറസ്റ്റ് വകുപ്പുകള്‍ക്ക് പല തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ, ആള്‍ക്കൂട്ടനിയന്ത്രണം തുടങ്ങി പൂരം നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന് അമ്പതോളം ശുപാര്‍ശകളും മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അടുത്ത തവണ പൂരം നടത്തിപ്പില്‍ വിവിധ വകുപ്പുകള്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂരത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണങ്ങളില്‍ ഒന്നാണ് പൂര്‍ത്തിയായിരിക്കുന്നത്. പൂരം അട്ടിമറിയിലെ ഗൂഢാലോചന സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനഘട്ടത്തിലാണ്.

English Summary:

Thrissur Pooram investigation report : Thrissur Pooram investigation report highlights the need for better inter-departmental coordination. Fifty recommendations aim to improve safety and crowd control for future Pooram celebrations.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com