മോശം കാലാവസ്ഥ: കൊളംബോയിലേക്കുള്ള തുർക്കി എയർലൈൻസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

Mail This Article
×
തിരുവനന്തപുരം∙ 299 യാത്രക്കാരും 10 ജീവനക്കാരുമായി തുർക്കി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. പുലർച്ചെ 6.51ന് വിമാനം ലാൻഡ് ചെയ്തുവെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പ്രത്യേക അനുമതിയോടെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി.
English Summary:
Turkish Airlines flight makes emergency landing in Thiruvananthapuram due to bad weather en route to Colombo.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.