ADVERTISEMENT

കൊച്ചി ∙ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റു ചികിത്സകളുമായി മുന്നോട്ടുപോവാന്‍ അധികൃതര്‍ക്ക് സാധിക്കും. 

അപകടം നടന്ന് പതിനൊന്നാം ദിവസമാണ് ഉമതോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയത്. എംഎല്‍എയുടെ ആരോഗ്യനില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഡിസംബര്‍ 29ന് ആയിരുന്നു ഉമതോമസ് എംഎല്‍എ കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് 15 അടി താഴേക്ക് വീഴുന്നത്. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതോടെ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

English Summary:

Uma Thomas Accident; Uma Thomas MLA's health is improving steadily following a serious fall. She has been moved from the ICU to a ward at Renai Medicity and is undergoing physiotherapy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com