ADVERTISEMENT

വടകര ∙ മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേർത്ത ബീഫ് നൽകിയ യുവാവിനെതിരെ കേസ്. ബീഫ് കഴിച്ച കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ജനുവരി ആറിന് ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണു നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തിട്ടുണ്ടെന്ന് നിധീഷിനോട് പറഞ്ഞിരുന്നുവെന്നാണ് മഹേഷ് പറയുന്നത്. തമാശ പറഞ്ഞതാണെന്നു കരുതി നിധീഷ് ബീഫ് കഴിച്ചു. വീട്ടിലെത്തിയ നിധീഷിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചുവെന്ന് നിധീഷ് തന്നെയാണു പറഞ്ഞതെന്നാണ് വിവരം. പൊലീസ് അന്വേഷണം നടക്കുകയാണ്.

English Summary:

Beef Poisoning: Nidheesh, A young man in Vatakara, is in critical condition after consuming beef laced with rat poison given to him by his friend. Police have arrested Mahesh, who claims he warned Nidheesh before he ate the poisoned meat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com