ADVERTISEMENT

ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എയിംസിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. 

ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല. 2015 ൽ ഇന്തൊനീഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

English Summary:

Chhota Rajan: Underworld don Chhota Rajan has been admitted to AIIMS for treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com