ADVERTISEMENT

തിരുവനന്തപുരം ∙ മടവൂരില്‍ സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂളില്‍നിന്നു വീട്ടിലേക്കു വന്ന അതേ ബസിന്റെ അടിയില്‍പെട്ടാണു മടവൂര്‍ ഗവ.എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദു (7) മരിച്ചത്. മടവൂര്‍ എംഎസ് ഭവനില്‍ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.

കെഎസ്ആര്‍ടിസി കിളിമാനൂര്‍ ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണു മണികണ്ഠന്‍. മടവൂര്‍ മഹാദേവക്ഷേത്രം ചാലില്‍ റോഡില്‍ വൈകിട്ട് 4.15നാണ് സംഭവം. വീടിനു സമീപം ബസ് നിര്‍ത്തി കുട്ടിയെ ഇറക്കിയ ശേഷമാണ് അപകടമുണ്ടായത്. മുന്നോട്ടു നടന്ന കുട്ടി റോഡിന്റെ അരികിലുണ്ടായിരുന്ന കേബിളില്‍ കാൽ കുരുങ്ങി ബസിന്റെ മുന്നിലേക്കു വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു.

English Summary:

School Bus Accident: A tragic school bus accident in Trivandrum, claimed the life of a fourth-grader, Krishnendu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com