ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ കരട് വാർഡ് വിഭജന നിർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിങ് 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്നു ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. ഹിയറിങ് 16ന് പത്തനംതിട്ടയിൽ ആരംഭിക്കും.

941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദേശങ്ങൾ നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദേശങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ 2024 ഡിസംബർ 4 വരെ സ്വീകരിച്ചു. നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ നേരിൽ കേൾക്കും. ഹിയറിങ്ങിനുശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മിഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.

ഹിയറിങ് തീയതി: ജനുവരി 16 - പത്തനംതിട്ട (546), ജനുവരി 17 – കോട്ടയം (562), ജനുവരി 18 – ഇടുക്കി (482), ജനുവരി 28 – കൊല്ലം (869), ജനുവരി 29 – ആലപ്പുഴ (723), ജനുവരി 30 – എറണാകുളം (1010), ജനുവരി 31 - തൃശൂർ (1230), ഫെബ്രുവരി 4 - പാലക്കാട് (1112), ഫെബ്രുവരി 5, 6 - മലപ്പുറം (2840), ഫെബ്രുവരി 11 - കാസർകോട് (843), ഫെബ്രുവരി 12 - കണ്ണൂർ (1379), ഫെബ്രുവരി 13, 14 - കോഴിക്കോട് (1957), ഫെബ്രുവരി 15 - വയനാട് (487), ഫെബ്രുവരി 21, 22 – തിരുവനന്തപുരം (2002).

English Summary:

Kerala ward delimitation hearings begin January 16th: The State Delimitation Commission will conduct hearings across the state on draft ward delimitation proposals until February 22nd.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com