റിപ്പബ്ലിക് ദിന പരേഡ്: പ്രത്യേക അതിഥികളായി 22 കേരളീയരും
Mail This Article
കൊച്ചി∙ ഡൽഹിയിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനു സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിൽ കേരളത്തിൽനിന്നുള്ള 22 പേരും. പാലക്കാട്ടുനിന്നുള്ള തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ, വയ്ക്കോൽകൊണ്ടു ചിത്രം രചിക്കുന്ന കൊല്ലത്തുനിന്നുള്ള ബി.രാധാകൃഷ്ണ പിള്ള, എറണാകുളത്തുനിന്നുള്ള പി.എ.ശശിധരൻ എന്നിവർക്ക് ഉൾപ്പെടെയാണു ക്ഷണം.
തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴിൽ 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ 3 വ്യക്തികൾ, വനിതാ ശിശു വികസന വിഭാഗത്തിൽ 6 പേർ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു പുറമേ ഇവർക്കു ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയ, ഡൽഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.