ADVERTISEMENT

മലപ്പുറം ∙ മതസൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. മലപ്പുറത്തു വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു അദ്ദേഹം. ഒരു മണിക്കൂറോളം പാണക്കാട്ടു ചെലവഴിച്ചു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലായി കൂടിക്കാഴ്ച മാറി.

മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാർ ക്ലീമിസ് കാതോലിക്കാ ബാവ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിള്‍ സൗഹാര്‍ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അഭിനന്ദിച്ചു. മാനവസൗഹാര്‍ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സഭാ ആസ്ഥാനത്തേക്കു പ്രത്യേകം ക്ഷണിച്ചു. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചാണു മടങ്ങിയത്.

English Summary:

Mar Baselios Cleemis Catholica Bava visits Panakkad Syed Sadiqali Shihab Thangal ,underscores the importance of religious harmony.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com