ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
Mail This Article
×
കണ്ണൂർ ∙ തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി (40) ആണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോവുകയായിരുന്നു ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീണു. വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
English Summary:
Kannur Road Accident: A 40-year-old man, Rahul Kalluri, died after his motorbike crashed near Thalaap Makkani on the National Highway
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.