ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഐ നേതാവ് അമ്പലത്തറ സ്വദേശി വിഷ്ണു ബാബുവിനെതിരെ പോക്‌സോ കേസ്. വിഴിഞ്ഞം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിഴിഞ്ഞം മുല്ലൂരിലെ വീട്ടില്‍വച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വിഷ്ണു ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നാണ് പരാതി. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. 

പെണ്‍കുട്ടിയുടെ സഹോദരനെതിരെ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനെ പെണ്‍കുട്ടിയും മാതാവും സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവും കുടുംബവും അടുപ്പത്തിലായി. ഇതിനിടെ സെപ്റ്റംബര്‍ 18ന് മുല്ലൂരിലെ വീട്ടിലെത്തിയ വിഷ്ണു പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിഴിഞ്ഞം പൊലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

English Summary:

Rape Case : CPI leader Vishnu Babu from Ambalathara arrested for allegedly attempting to sexually assault a plus-two student.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com