ADVERTISEMENT

ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്ക്കലിൽ 700 എന്നിങ്ങനെ പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റു വ്യൂ പോയിന്റുകൾ ഉള്ള ജില്ലകളിലും ക്രമീകരണമായി. കോട്ടയം ജില്ലയിൽ 650, ഇടുക്കി 1050 പൊലീസുദ്യോഗസ്ഥരും സുരക്ഷാജോലികൾക്ക് നിയോഗിക്കും. സന്നിധാനത്ത് എഡിജിപി എസ്. ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തി. മകരജ്യോതി ദർശനത്തിന് എത്രപേർ വന്നാലും സുരക്ഷ ഒരുക്കാൻ പൊലീസ് തയാറാണെന്നും എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ലെന്നും ഡിജിപി പറഞ്ഞു.

English Summary:

sabarimala makaravilakku security arrangements: Makaravilakku security is complete with over 4000 police officers deployed across Sabarimala, Pamba, and Nilackal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com