ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമം; സീരിയൽ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെതിരെ കേസ്
Mail This Article
×
തിരുവനന്തപുരം ∙ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു. ജൂലൈയില്‍ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നല്‍കിയത്.
2024 ജൂലൈ 7ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിനടുത്തുവച്ച് പ്രതി ലൈംഗികപീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരിയെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ ഒരു സീരിയലിലും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
English Summary:
Sexual assault case registered against a serial production executive near Chitranganjali Studio, Thiruvananthapuram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.