തൊഴിലുറപ്പു ജോലിക്കിടെ അണലിയുടെ കടിയേറ്റു; ആലപ്പുഴയിൽ 58കാരി മരിച്ചു

Mail This Article
×
കുട്ടനാട്∙ തൊഴിലുറപ്പു ജോലിക്കിടെ പാമ്പു കടിയേറ്റു സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന ആണു (തിലോത്തമ -58) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ ജോലി ചെയ്‌തു കൊണ്ടിരുന്ന പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്.
കൂടെ ഉണ്ടായിരുന്നവർ ഉടൻ തിലോത്തമയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ മരിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.
English Summary:
Snake bite: tragically claimed the life of woman in Neelamperoor.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.