ADVERTISEMENT

വാഷിങ്ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പിന്തുണക്ക് നന്ദി പറയുന്നെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. “ഞാൻ ബൈഡനുമായി സംസാരിച്ചു. കലിഫോർണിയയിലെ കാട്ടുതീയിലുണ്ടായ ദാരുണമായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി. യുക്രെയ്നിന്റെ സ്വാതന്ത്ര്യത്തിനുള്ള അചഞ്ചലമായ പിന്തുണയ്ക്കും അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ യുഎസ് വഹിച്ച സുപ്രധാന പങ്കിനും അദ്ദേഹത്തോട് നന്ദി പറയുന്നു’’ – സെലൻസ്കി എക്സിൽ കുറിച്ചു.

കഴിഞ്ഞ മാസം ഏകദേശം 6 ബില്യൺ ഡോളർ പുതിയ സൈനിക, ബജറ്റ് സഹായം പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ ഭരണകൂടം യുക്രെയ്നുള്ള പിന്തുണ ആവർത്തിച്ചിരുന്നു. അധികാരത്തിലേറിയാൽ 24 മണിക്കൂറിനുള്ളിൽ റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.

English Summary:

Zelensky Thanked Biden: Biden-Zelenskyy call reaffirms strong US support for Ukraine. Volodymyr Zelensky expressed gratitude for continued aid and the US role in uniting the international community against Russia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com