തമ്പാനൂരിൽ ലോഡ്ജിൽ 2 പേർ മരിച്ച നിലയിൽ; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയതെന്ന് സംശയം

Mail This Article
×
തിരുവനന്തപുരം∙ തമ്പാനൂരിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ചനിലയിൽ. സ്ത്രീയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നു സംശയം. പേയാട് സ്വദേശികളായ കുമാറും ആശയുമാണു മരിച്ചത്. ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണു കണ്ടെത്തിയത്. കുമാർ സ്വകാര്യ ടിവി ചാനലിലെ ക്യാമറമാനാണ്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
രണ്ടു ദിവസം മുൻപാണു ലോഡ്‍ജിൽ കുമാർ മുറിയെടുത്തതെന്നാണു ലോഡ്ജിലെ ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇരുവരെയും പുറത്തുകാണാതായതോടെ ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary:
Thampanoor Lodge Double Death: A young couple was found dead in a Thampanoor lodge, with the woman's throat slit and the man's veins cut
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.