ADVERTISEMENT

ചെന്നൈ ∙ പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

English Summary:

HMPV: HMPV infection confirmed in Puducherry child. A five-year-old girl admitted in hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com