ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; നിർമാണ തൊഴിലാളികളായ 2 യുവാക്കൾക്കു ഗുരുതര പരുക്ക്

Mail This Article
×
പാലക്കാട്∙ ഒറ്റപ്പാലം വാണിവിലാസിനിയിൽ സ്ഫോടക വസ്തുകൊണ്ടുള്ള ഏറിൽ 2 തൊഴിലാളികൾക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
English Summary:
Palakkad Petrol Bomb Attack : Petrol bomb attack injures two in Palakkad. Two construction workers from Kozhikode were seriously injured in an attack in Ottapalam and are hospitalized in Thrissur.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.