ADVERTISEMENT

മാവേലിക്കര∙ മന്ത്രിമാർ വെറും കരാർ ജീവനക്കാരാണെന്നു മന്ത്രി പി. പ്രസാദ്. ഉദ്യോഗസ്ഥർ വിരമിക്കുന്നതു വരെ ഉണ്ടാകുമ്പോൾ 5 വർഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്നവരാണ് മന്ത്രിമാർ. ഒരു അപേക്ഷയിൽ കാലതാമസം എന്നത് അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര താലൂക്ക് ‘കരുതലും കൈത്താങ്ങും’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമത്തിനുള്ളിൽ നിന്നുള്ള പരിഹാരം മാത്രമേ അദാലത്തുകളിൽ സാധ്യമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സർക്കാർ കാര്യം മുറപോലെ എന്ന സ്ഥിരം പരാമർശത്തിനു മാറ്റം വരണം. അദാലത്തിൽ നടക്കുന്നതുപോലെ സർക്കാർ ഓഫിസുകളിൽ അപേക്ഷകളിൽ തീർപ്പുണ്ടാകണം. അദാലത്തിൽ പുതുതായി ലഭിച്ച അപേക്ഷകളിൽ 11 ദിവസത്തിനുള്ളിൽ പരിഹാരം നിയമപരിധിയിൽ നിന്ന് ഉണ്ടാകുമെന്നും പ്രസാദ് പറഞ്ഞു.

English Summary:

P. Prasad : Kerala Minister P Prasad equates ministerial roles to contract employment, emphasizing their five-year term limit.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com