വിഐപികൾക്കായി ലഹരിപ്പാർട്ടി: നടി രാഗിണിക്കും സുഹൃത്തിനും എതിരായ നിയമനടപടി റദ്ദാക്കി

Mail This Article
×
ബെംഗളൂരു ∙ കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കും എതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2020 സെപ്റ്റംബർ 4ന് ബെംഗളൂരു കോട്ടൺപേട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി.െക.രവിശങ്കർ, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.
English Summary:
Karnataka High Court quashes drugs case against actress Ragini Dwivedi, businessman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.