ആടുവേട്ട തുടർന്ന് കടുവ; നാട്ടുകാർ ഭീതിയിൽ, പിടിക്കുമെന്നു വനംവകുപ്പ്

Mail This Article
×
വയനാട് ∙ പുൽപള്ളിയിൽ വീണ്ടും കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടിനെയാണു കൊന്നത്. തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
കാടിറങ്ങി ഈ മാസം 7നാണ് അമരക്കുനിയിൽ കടുവ പ്രത്യക്ഷപ്പെട്ടത്. അമരക്കുനിയിൽ ഇടവിട്ട ദിവസങ്ങളിൽ 2 ആടുകളെ കൊന്ന കടുവ തിങ്കളാഴ്ച പുലർച്ചെ തുപ്രയിലെത്തി ആടിനെ കൊന്നശേഷം കാണാമറയത്തു പതുങ്ങി. സർവസന്നാഹവുമായി മയക്കുവെടി വയ്ക്കാൻ വനപാലകർ ഒരുങ്ങുന്നതിനിടെ കടുവ എല്ലാവരെയും കബളിപ്പിച്ച് ഊട്ടിക്കവലയിൽ എത്തിയും ആടിനെ കൊന്നിരുന്നു.
English Summary:
Wayanad tiger attack: A tiger's continued goat hunt in Wayanad's Pulpally has terrified villagers. The Forest Department is working to capture the tiger responsible for five goat deaths in a week.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.