ADVERTISEMENT

തൃശൂർ ∙ രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ ക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ഇവിടെത്തന്നെ താമസിക്കുന്ന 16 വയസ്സുകാരൻ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറോടെയാണു സംഭവം.

വാക്കുതർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. ഇന്നലത്തെ പ്രശ്നത്തിന്റെ തുടർച്ചയായി രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണു തലയ്ക്കടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Murder at Thrissur Children's Home: A brutal hammer attack at Thrissur's Ramavarmapuram Children's Home left a 17-year-old dead. Police have arrested a 16-year-old resident in connection with the murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com