‘വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമല്ല; ഉയർന്ന നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടാൻ ആവില്ല’

Mail This Article
കൊച്ചി∙ മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലിൽ കൂടിയ നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നു ദുരന്തബാധിതര്‍ക്കു സര്‍ക്കാരിനോടു ആവശ്യപ്പെടാൻ ആവില്ലെന്നും കോടതി പറഞ്ഞു. വയനാട്ടിലേതു പ്രകൃതിദുരന്തമാണ്, മനുഷ്യനിര്‍മിത ദുരന്തമല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണു ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ടൗണ്‍ഷിപ്പില്‍ വീടിനു പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണു കോടതി നിലപാട് പറഞ്ഞത്. സ്വന്തം നിലയ്ക്കു വീട് നിർമിക്കുന്നവർക്കായുള്ള തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.