‘ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനം?; ഓഫിസല്ലേ ആദ്യം വേണ്ടത്’: ബി. അശോകിന്റെ നിയമനത്തിനു സ്റ്റേ

Mail This Article
×
കൊച്ചി ∙ ബി. അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷനാക്കിയ നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കമ്മിഷൻ രൂപീകരണം എവിടെയെത്തിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനമെന്നും ട്രൈബ്യൂണൽ ചോദിച്ചു. കാറും ഡ്രൈവറെയും നൽകുന്നുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഓഫിസല്ലേ ആദ്യം വേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്റെ മറുചോദ്യം.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണു സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ ആരോപണം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയിരുന്നത്.
English Summary:
Transfer of B Ashok: The Central Administrative Tribunal has stayed the transfer of B Ashok IAS.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.