ADVERTISEMENT

മുംബൈ∙ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചു കയറി 9 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പുണെ – നാസിക് ദേശീയപാതയിൽ നാരായൺ ഗാവിനു സമീപത്താണ് അപകടമുണ്ടായത്.  ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. മിനി വാനിന്റെ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ മിനിവാൻ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ച്  കയറി. നാലു സ്ത്രീകളും നാലു പുരുഷന്‍മാരും ഒരു കുട്ടിയുമാണ് മരിച്ചത്. 

ബസിന്റെ പിന്നിൽ വലതു ഭാഗത്തായാണ് മിനിവാൻ ഇടിച്ചത്. മിനി വാനിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. പൂർണമായും തകർന്ന നിലയിലാണ് മിനിവാൻ‌. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary:

Mumbai Van-bus Accident: Nine people died in a minivan crash into a stationary bus near Narayan Gavi on the Pune-Nasik highway in Maharashtra. The accident resulted in multiple injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com