ADVERTISEMENT

ആലപ്പുഴ ∙ പൂച്ചാക്കലിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിലും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറമട (കേളംപറമ്പിൽ) ജോസി ആന്റണിയാണ് (മാത്തച്ചൻ, 45) മരിച്ചത്. സുഹൃത്ത് പുന്നംപൊഴി മനോജാണ് (55) ഒപ്പമുണ്ടായിരുന്നത്. വൈകിട്ട് ആറോടെ മണിയാതൃക്കൽ കവലയ്ക്കു സമീപമാണ് സംഭവം. 

കാർ നിർത്തിയിട്ടിട്ട് മണിക്കൂറുകളായതും അനക്കമില്ലാത്തതും സംബന്ധിച്ച് സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാഹന മെക്കാനിക്കിനെ വിളിച്ചു വരുത്തിയാണ് കാർ തുറന്നത്. ജോസി ഡ്രൈവർ സീറ്റിലും മനോജ് പിൻസീറ്റിലുമായിരുന്നു. 

മനോജ് അർധബോധാവസ്‌ഥയിലും ജോസി മരിച്ച നിലയിലുമായിരുന്നു. ഉടനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിയുടെ മരണം സ്‌ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം ശനിയാഴ്ച നടക്കും.

English Summary:

Man found dead in parked car: A tragic incident in Alappuzha's Poochakkal sees one man dead and another critically injured inside a parked car. Police are investigating the circumstances surrounding the death of Josi Antony and the critical condition of his friend, Manoj.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com