ADVERTISEMENT

കൊച്ചി ∙ മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം സമുദായവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ്  മുസ്‌ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും  ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്തത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്‌ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടെ എന്നു തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

വസ്തുതാപരമായും നിയമപരമായുമുള്ള തീരുമാനം എടുക്കേണ്ടത്  സര്‍ക്കാരാണ്. സമസ്തയുമായി ലീഗിന് പ്രശ്‌നങ്ങളൊന്നുമില്ല. ലീഗിലുള്ളവര്‍ സമസ്തയിലുണ്ട്, സമസ്തയിലുള്ളവര്‍ ലീഗിലുമുണ്ട്. ഒരുകാലത്തും ലീഗും സമസ്തയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ല. സമസ്തയിലുള്ളവരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതു  പരിഹരിച്ച് മുന്നോട്ടു പോകുന്നതിനായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

The Munambam issue: Munambam issue requires government intervention, says Syed Sadiq ali Shihab Thangal. The Muslim League is mediating to prevent conflict between communities and resolve underlying Waqf issues, denying any internal conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com