ADVERTISEMENT

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനു നേരെ ആക്രമണ ശ്രമമെന്ന് ആരോപണം. കേജ്‌രിവാളിന്റെ വാഹനത്തിനുനേരെ കല്ലുപോലെയുള്ള വസ്തു പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു.

ന്യൂഡൽഹി മണ്ഡലത്തിലാണ് സംഭവം. കേജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ ഗുണ്ടകൾ വാഹനം തടയാൻ ശ്രമിച്ചെന്നും വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്നുമാണ് എഎപി ആരോപിക്കുന്നത്. നേരത്തെയും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേജ്‌രിവാളിനുനേരെ ആക്രമണങ്ങളുണ്ടായിരുന്നു. മൂന്നു തവണയാണ് ആക്രമണശ്രമങ്ങളുണ്ടായത്.

ആരോപണങ്ങൾ നിഷേധിച്ച് പർവേഷ് വർമ രംഗത്തെത്തി. ചോദ്യങ്ങൾ ചോദിക്കാനെത്തിയവരെ അവഗണിച്ചുകൊണ്ട് കേജ്‌രിവാളിന്റെ വാഹനം മുന്നോട്ടുപോകുകയായിരുന്നുവെന്നും വാഹനം തട്ടി പരുക്കേറ്റ രണ്ടു യുവാക്കൾ ചികിത്സയിലാണെന്നും പർവേഷ് പറഞ്ഞു. കേജ്‌രിവാൾ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

AAP Claims Arvind Kejriwal car attacked: Arvind Kejriwal allegedly faced a stone-pelting attack during the Delhi elections. The AAP released a video and accused the BJP, while Parvesh Verma denied the allegations, sparking a political controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com