കൂറു മാറുമെന്നു ഭയം; സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി, കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ

Mail This Article
കൊച്ചി∙ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറു മാറുമെന്നു ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽഡിഎഫ് ഭരണ സമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണു നാടകീയ കടത്തിക്കൊണ്ടുപോകൽ. പൊലീസ് നോക്കിനിൽക്കെയാണു സംഭവം.
യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യാനിരുന്നത്. നഗരസഭ ചെയർപഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നാണു കൗൺസിലറെ കടത്തിക്കൊണ്ടുപോയത്. നഗരസഭയ്ക്കുള്ളിലേക്ക് യുഡിഎഫ് കൗൺസിലർമാരെ കയറാൻ സമ്മതിക്കാതെയാണ് എൽഡിഎഫ് അംഗങ്ങൾ പ്രസശ്നമുണ്ടാക്കുന്നത്. മുൻ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്കു മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നതു നേരിയ സംഘർഷവാസ്ഥ സൃഷ്ടിച്ചു. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.