ADVERTISEMENT

തിരുവനന്തപുരം∙ നെടുമങ്ങാട് ഇരിഞ്ചയത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അരുൾ ദാസിന്റെ ലൈസൻസ് റദ്ദാക്കി. അപകടത്തിനു കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് കണ്ടെത്തൽ. ഡ്രൈവറെ സുഹൃത്തിന്റെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനാണ് അരുൾ ദാസിനെതിരെ കേസെടുത്തത്. 

ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ആർസിയും മോട്ടർ വാഹനവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും കാവല്ലൂർ സ്വദേശി ദാസിനി (60) മരിക്കുകയും ചെയ്തിരുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. പെരുങ്കടവിളയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

English Summary:

Nedumangad Accident: Arul Das's driving license has been revoked following a fatal tourist bus accident. The investigation determined speeding and negligence caused the accident, resulting in one death and several injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com