ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.

അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് വിവരം. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

English Summary:

Thamarassery murder: son Ashik arrested for the brutal murder of his mother, Subaida, in Thamarassery, Kerala. The incident occurred at his sister's house and is believed to be linked to Ashik's drug addiction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com