ADVERTISEMENT

കൊച്ചി ∙ പാലക്കാട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകി സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി എം.ബി. രാജേഷ് മുന്നിട്ട് ഇറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എം.ബി.രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതിയെന്നും സതീശൻ ആരോപിച്ചു. 

ബ്രൂവറിക്ക് അനുമതി നൽകിയ കമ്പനി ഡൽഹി മദ്യനയ കേസിൽ ഉൾപ്പെട്ട കമ്പനിയാണ്. മന്ത്രിക്ക് വിഷയ ദാരിദ്ര്യമാണ്. കോളജ് തുടങ്ങാൻ വേണ്ടിയാണു കമ്പനി രണ്ടു വർഷം മുൻപ് സ്ഥലം വാങ്ങിയത്. കേസിൽ അറസ്റ്റിലായ വ്യക്തിയാണ് ഉടമ. പാലക്കാട് ഭൂഗർഭ ജലക്ഷാമമുണ്ട്. എന്തുകൊണ്ട് ഈ കമ്പനിയുമായി രഹസ്യമായി ചർച്ച നടത്തിയെന്നും മറ്റു കമ്പനികളെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും സതീശൻ ചോദിച്ചു. 

പുതിയ നയത്തിനു വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതി. പഞ്ചാബിലെ ഈ കമ്പനിയുടെ പ്ലാന്റ് നടത്തിയത് വലിയ മലിനീകരണമാണ്. കമ്പനി മാലിന്യം ഭൂഗർഭ കിണറ്റിലൂടെ പുറന്തള്ളി. 4 കിലോമീറ്റർ ഭൂഗർഭജലം മലിനമാക്കി. കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. താനും രമേശ്‌ ചെന്നിത്തലയും തമ്മിൽ ഭിന്നതയെന്നു ചിത്രീകരിക്കുകയാണ്. ചെന്നിത്തലയുമായി ഒരു ഭിന്നതയും ഇല്ല. തർക്കം ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചു ഇരുന്നു പരിഹരിച്ചോളാമെന്നും സതീശൻ പറഞ്ഞു.

English Summary:

Palakkad Liquor Factory: Opposition leader V.D. Satheesan accuses Minister M.B. Rajesh of facilitating a liquor factory at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com