കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Mail This Article
×
നിലമ്പൂർ∙ മലപ്പുറം നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം.
പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് മരിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. സഹോദരങ്ങൾ: ഷെസ, അഫ്സി.
English Summary:
Three Year old Girl Death: Gate fell on body while playing; Three-year-old girl died at Nilambur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.