ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിലറാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നാലെ മരണങ്ങൾ വർധിച്ചതോടെ പ്രദേശത്തെ ജനങ്ങളിൽ കടുത്ത ആശങ്ക ഉടലെടുത്തു. എന്താണ് സംഭവിക്കുന്നതെന്നു പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യാഴാഴ്ച ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗം വിളിച്ചിരുന്നു.

ഡിസംബർ ഏഴിനുണ്ടായ സംഭവത്തിൽ സമൂഹസൽക്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇവിടെ അഞ്ചുപേർ മരിച്ചു. പിന്നാലെ ഡിസംബർ 12ന് ഒൻപതംഗ കുടുംബത്തിന് രോഗം ബാധിച്ചതിൽ മൂന്നുപേർ മരിച്ചു. ജനുവരി 12ന് 10 അംഗ കുടുംബത്തിലെ രോഗബാധയിൽ ആറു കുട്ടികൾ ആശുപത്രിയിലായി. ഇവരിൽ 10 വയസ്സുകാരി ബുധനാഴ്ച രാത്രി മരിച്ചു. ഇവരുടെ 15 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

‘‘മരണങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നതിലെ അവ്യക്തത വളരെയധികം ആശങ്കയുണ്ടാക്കുന്നു. ആഴത്തിൽ പഠിച്ച് എന്താണ് കാരണമെന്ന് കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എല്ലാ വിഭാഗങ്ങളും സഹകരിച്ച് പഠിച്ച് പരിശോധന നടത്തണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കണം’’ – മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് വിവിധ രംഗത്തെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് ഒരു സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജൗറിയിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ, കൃഷി, രാസ വള, ജല വിഭവ മന്ത്രാലയങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.

English Summary:

Mysterious illness claims 16 lives in Budhal village, Rajouri, Jammu & Kashmir. Government investigation underway as experts probe the cause of the sudden deaths within 45 days.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com