ADVERTISEMENT

പ്രയാഗ്‌രാജ്∙ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്.

സെക്ടർ 19 മേഖലയിലെ ടെന്റിനുള്ളിൽ രണ്ടു സിലിൻഡറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

English Summary:

Kumbh Mela Fire: Gas cylinder explosion caused a significant fire at the Kumbh Mela site in Prayagraj, resulting in the destruction of numerous tents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com