ടൂറിസ്റ്റ് ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരുക്ക്

Mail This Article
വടക്കഞ്ചേരി (പാലക്കാട്) ∙ അമ്മയും മകനും സഞ്ചരിച്ച ബൈക്ക്, ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു. വടക്കഞ്ചേരി പാളയം ആര്യംകടവ് ദുർഗ കോളനിയിൽ കൃഷ്ണന്റെ മകൻ രതീഷ് (22) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച രതീഷിന്റെ അമ്മ രാസാത്തി (58) ക്ക് പരുക്കേറ്റു. ഇവരെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.15ന് വടക്കഞ്ചേരി പാളയത്തിന് സമീപത്ത് വച്ചാണ് അപകടം.
-
Also Read
കല്ലമ്പലത്ത് ഒരേ ദിവസം രണ്ട് അപകടങ്ങൾ
മൂലങ്കോട്ടിൽനിന്നു വടക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ വടക്കഞ്ചേരിയിൽനിന്നു പാളയത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ ബൈക്കിൽനിന്ന് രതീഷ് റോഡിന്റെ വലത് വശത്തേക്കും രാസാത്തി ഇടത് വശത്തേക്കും വീണു. റോഡിൽ വീണ രതീഷിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ പിൻചക്രം കയറിയിറങ്ങി; തൽക്ഷണം മരിച്ചു. മൃതദേഹം ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: രാമൻ, ലക്ഷ്മണൻ, രേഖ, രേവതി.