സെയ്ഫിനെ ആക്രമിച്ച ബംഗ്ലദേശ് സ്വദേശി പിടിയിൽ, ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ– പ്രധാനവാർത്തകൾ

Mail This Article
നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് ഗുരുതരമായി കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്നു പൊലീസ്. മുഹമ്മദ് ഷെരീഫുൽ ഇസ്‌ലാം ഷെഹ്സാദ് എന്നയാളാണു പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നു ഡിസിപി ദീക്ഷിത് ഗെദാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്.
ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്ന് അരുംകൊലയുടെ കാരണം ചോദിച്ചവരോടെ മകൻ ആഷിഖ്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) ആണ് കൊല്ലപ്പെട്ടത്. മകൻ മുഹമ്മദ് ആഷിഖിനെ(25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവനടൻ അമൻ ജയ്സ്വാളിന്റെ (23) അപകടമരണത്തിൽ ഞെട്ടി സീരിയൽ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹിൽപാർക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം. ‘ധർത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ്.