ടർഫിൽ കളിച്ചശേഷം അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങി; രണ്ടു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു

Mail This Article
×
പത്തനംതിട്ട∙ അച്ചൻകോവിലാറിൽ രണ്ടു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.
സമീപത്തെ ടർഫിൽ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം എത്തിയതാണ് വിദ്യാർഥികൾ. ഇവിടെ ഫുട്ബോൾ കളിച്ചശേഷം ശ്രീശരണും ഏബലും മറ്റു രണ്ടു കുട്ടികളും ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. പിന്നാലെ നാലുപേരും ഒഴുക്കിൽപ്പെട്ടു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ശ്രീശരണിനെയും ഏബലിനെയും രക്ഷിക്കാനായില്ല. തുടർന്ന് പത്തനംതിട്ടയിൽനിന്ന് ഫയർഫോഴ്സിന്റെ സ്കൂബ സംഘം എത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
English Summary:
School students drowned in achankovil river: Achenkovil drowning claims the lives of two students. Shreesharan and Abel, tenth-graders from Omallur Arya Bharathi School, perished in the tragic accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.