ADVERTISEMENT

മുംബൈ∙ നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസിനെ നയിച്ചത് പ്രതി നടത്തിയ ഗൂഗിൾ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വർളിക്ക് സമീപത്തെ കടയിൽ‍ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗിൽ പേയിലൂടെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകൾ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.

70 മണിക്കൂര്‍ മുംബൈ പൊലീസിനെ വട്ടം കറക്കിയ പ്രതിയെ പിടികൂടാൻ 600ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. ഇതിനിടയിലായിരുന്നു ഗൂഗിൾ പേ ഇടപാട് വഴിത്തിരിവായത്. വർളിയിലെ സെഞ്ചറി മില്ലിന് സമീപമുള്ള കച്ചവടക്കാരനില്‍നിന്നായിരുന്നു പ്രതി പൊറോട്ടയും വെള്ളവും വാങ്ങിയത്. തുക ഗൂഗിള്‍ പേ വഴി നൽകി. കച്ചവടക്കാരനെ പൊലീസ് വിശദമായി ചോദ്യംചെയ്തതിലൂടെ പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചു. വൈകാതെ പ്രതിയെ താനെയില്‍നിന്നും പിടികൂടുകയായിരുന്നു. താനെയിലെ ലേബർ ക്യാംപിന് സമീപത്തെ കണ്ടൽക്കാടുകളിൽ നിന്നായിരുന്നു പ്രതി പിടിയിലായത്.

വർളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സെഞ്ചറി മില്ലിനടുത്തു പ്രതി കുറച്ചു നാളുകളായി താമസിച്ചിരുന്നതായും കണ്ടെത്തി. ഇതേ തുടർന്ന് ഏഴു സംഘങ്ങളായി തിരിഞ്ഞ് വർളി-കോളിവാഡ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു അന്വേഷണ സംഘം. പ്രതിയുടെ ചിത്രങ്ങൾ കച്ചവടക്കാർക്ക് കാണിച്ചു കൊടുത്തായിരുന്നു അന്വേഷണം ആദ്യം മുന്നോട്ട് പോയത്.

English Summary:

Google Pay Transaction Leads to Saif Ali Khan Attacker's Arrest. A Google Pay transaction for food helped Mumbai police track and arrest the Bangladeshi national who assaulted actor Saif Ali Khan after a large-scale manhunt.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com